നാദാപുരം :ചെക്യാട് സർവീസ് സഹകരണ ബാങ്ക് അറുപത്തഞ്ചാം വാർഷികവും കുറുവന്തേരി ബ്രാഞ്ച് ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക് മൂന്നിന് അമ്പൂ ന്റ പറമ്പിൽ നടക്കുന്ന പരിപാടി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് നാദാപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേ ളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ, സിക്രട്ടറി കെ. ഷാനി ഷ്കുമാർ , ഡയറക്ടർ ർ പി. സുരേന്ദ്രൻ എന്നിവർ അറിയിച്ചു.നാലാമത് ശാഖയാണ് കുറുവന്തേരിയിൽ ആരംഭിക്കുന്നത്. മൊബൈൽ ബാങ്കിംഗ്, 25 ലക്ഷം രൂപ വരയുള്ള വിവിധ തരം ചിട്ടികൾ, എസ്.എം.എസ് സൗകര്യം, വാഹന വായ്പ, കോർ ബാങ്കിംഗ്എന്നി സേവനങ്ങൾ ബാങ്ക് വഴി നൽകി വരുന്നു. 1960 ൽ ആണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.